What language is this? I refer to all languages like this as “chicken scratch” but perhaps there are some of you out there who can give us a more scientific description.
കാലത്തിന്റെ മറുകര തേടുന്ന മനുഷ്യന്റെ ജീവിതേതിഹാസമാണ് ഈ നോവല്‍. കടന്നു പോകുന്ന ഓരോ പാതയിലും തന്റെ ഒരടയാളമെങ്കിലും അവശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യന്‍ ഒടുവില്‍ മുന്നില്‍ കാണുന്നത് രക്തം വാര്‍ന്നു തീര്‍ന്ന മണ്ണിന്റെ മൃതശരീരമാണ്. അയാള്‍ക്കു കൂട്ടായി സ്വന്തം നിഴല്‍ മാത്രം അവശേഷിക്കുന്നു.
പച്ചയും ഈർപ്പവും അലഞ്ഞകലുന്ന നാടിന്റെ കഥയെ മനുഷ്യകഥയിൽ മനോഹരമായി ലയിപ്പിച്ചിരിപ്പിക്കുന്ന ഈ നോവലിലെ നായകൻ, എങ്കിലും, ഉദയത്തിന്റെ ഗോപുരങ്ങലിലേക്കു നോക്കുന്നു. അരും കാണാതെ വിടരുന്ന താമരപ്പൂക്കളുടെ ഒരു പൊയ്ക എവിടെയൊ ഉണ്ടെന്ന് ആശ്വസിക്കുന്നു. മലവെള്ളം സ്വപ്നം കണ്ടുണങ്ങിയ പുഴ പോലെ, ജീവിതത്തിന്റെ സമൃദ്ധികൾ കിനാവുകണ്ടുകൊണ്ടിരിക്കെ കാലഗതിയുടെ കടുന്തുടികൾ കേട്ടുനടുങ്ങിയ മനുഷ്യജന്മങ്ങളുടെ കഥ! കാലത്തിന്റെ ആസുരമായ കൈകൾക്കു പിടികൊടുക്കാത്ത കലാശക്തിയുടെ കൈയൊപ്പായ എംടിയുടെ ‘കാലം.
യുടെ കഥാപാത്രങ്ങൾ എന്നും പച്ചയായ മനുഷ്യന്മാരാണ്. സ്വാർത്ഥതയും, സ്നേഹവും, നിരാശയും, കാമവും, കോപവും, സഹതാപവും എല്ലാം നിറഞ്ഞ, ലളിതം എന്ന് തോന്നിക്കുന്ന എന്നാൽ വളരെ സങ്കീർണ്ണമായ ജീവിതം നയിക്കുന്ന, മനുഷ്യ രാശി. ഒരുവന്റെ ജീവിത പോരാട്ടങ്ങളെയും, ചെറിയ നേട്ടങ്ങളെയും, സന്തോഷങ്ങളും MTയുടെ തനത് ശൈലിയിൽ ‘കാലം’ത്തിൽ കാണാൻ സാധിക്കും.
കാലം എന്ന ഫയൽമാനോട് മൽപിടുത്തം കൂടി അവസാനം അടിയറവ് വെക്കുന്ന സേതുവിനോട് സഹതാപവും, തിളങ്ങുന്ന കണ്ണുകൾ ഉള്ള, കാലം കാർന്നു തിന്ന സുമിത്രയോട് എന്തന്നില്ലാത്ത മമതയും തോന്നിപ്പോകും. കാലചക്രത്തിന്റെ തിരിയലിനപ്പുറം, തേഞ്ഞു തീർന്നു കൊണ്ടിരിക്കുന്ന എത്രയോ സേതുവും സുമിത്രയും നമ്മുടെ ഇടയിൽ ഇപ്പോഴും അണച്ചുകൊണ്ടിരിക്കുന്നു..
മലയാള സാഹിത്യത്തിന് നെറുകയിൽ ചാർത്താവുന്ന തിലകമാണ് എം ടി യുടെ രചനകൾ. കേരളത്തിലെ നാട്ടിൻപുറങ്ങളെ ഇത്രത്തോളവും മനോഹരമായി എങ്ങനെ വർണിക്കാൻ സാധിക്കുന്നു എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. ഓരോ മണൽത്തരിയെയും അതിൻറെ അന്തസ്സത്ത ഉൾക്കൊണ്ടു കൊണ്ട് കഥാകാരൻ ഉള്ളിലേക്ക് ആവാഹിച്ചെടുക്കുകയും വായനക്കാരൻറെ ഉള്ളിലേക്ക് പകർന്നു തരികയും ചെയ്യുന്നു. എം ടി യുടെ ആത്മകഥാംശപരമായ നോവലാണു “കാലം”.
നിളയും, വിക്ടോറിയയും, ഒലവക്കോടും, നെൽപ്പാടങ്ങളും, ഇല്ലവും, അങ്ങിനെ ഞങ്ങളുടെ പാലക്കാടിൻറെ പച്ചയായ ചിത്രം എഴുത്തുകാരൻ തുറന്നുകാട്ടിയതിൽ അഭിമാനമുണ്ട്. നിഷ്കളങ്കതയും ഗ്രാമീണതയുടെ നൈർമല്യവുമുള്ള പല കഥാപാത്രങ്ങളെയും ഈ നോവലിൽ കാണാം, അവരെല്ലാം തന്നെ ജീവിച്ചിരുന്നവരാണ് അല്ലെങ്കിൽ ഇന്നും ജീവിക്കുന്നവരാണ്.
ഓരോ യുവാക്കളിലും ഓരോ സേതു ഉണ്ടെന്ന് ഈ നോവൽ വായിക്കുന്നവർക്ക് പെട്ടെന്നു മനസിലാക്കാം. കാലത്തിൻറെ ഗതിവിഗതികൾ സേതുവിൻറെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ നമ്മുടെ മനസ്സിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ പോന്നവയാണ്. എവിടെ നിന്നാണോ തുടങ്ങിയത് അവിടെ തന്നെ സേതു അവസാനം എത്തിച്ചേരുന്നു. അവൻറെ ഉള്ളിലുള്ള സ്വത്വത്തെ അവനെങ്ങനെ കണ്ടില്ല എന്നു നടിക്കാൻ പറ്റും? നോവലിൻറെ അവസാനം സേതുവിൻറെ ജീവിതം മറ്റൊരു തലത്തിലേക്ക് യാത്ര നടത്തുകയാവാം..
എൻറെ നാടിൻറെ ജീവകണങ്ങളെ ഇത്ര തന്മയത്വത്തോടെ അവതരിപ്പിച്ച മഹാനായ എഴുത്തുകാരാ അങ്ങേയ്ക്ക് പ്രണാമം. വീണ്ടും എംടി യുടെ എഴുത്തുകൾക്കു മാത്രം നൽകാൻ കഴിയുന്ന അനുഭൂതിയുടെ നിറവിൽ ഞാൻ .. ഒരു മനുഷ്യ ആയുസ്സിൽ വന്നു ചേരുന്ന വിവിധ വർണങ്ങളിലുള്ള ചുറ്റുപാടുകൾ ..സൗന്ദര്യം ഉള്ളതും ഇല്ലാത്തതുമായ ചിത്രങ്ങൾ ..അവസാനം രക്തം വാർന്നു മണ്ണിലേക്ക് അടിയുന്ന ശരീരവും …” രാവിലെ വര്ഷങ്ങള്ക്കു ശേഷം അമ്പലത്തിലൊന്നു പോയി തൊഴണമെന്നു മനസ്സിൽ കരുതി .. കുട്ടിക്കാലത്തു എന്നോ പ്രാർത്ഥിച്ചതാണ് . വീണ്ടും അമ്പല നടയിൽ ഭക്തനായി ചെന്ന് നിൽക്കുമ്പോൾ … എന്താണ് പ്രാര്ഥിക്കേണ്ടത് …ഒന്നും പ്രാർത്ഥിക്കാനായില്ല …ഒരേ ഒരു പ്രാർത്ഥന മാത്രം ..
ഒരിക്കൽ കൂടി …ഒരിക്കൽ കൂടി… ഒരു അവസരം തരൂ …”വായനയുടെ വേറെ ഒരു ലോകത്തേക്ക് കൈപിടിച്ച് ഉയർത്തിയ പുസ്തകം
What Language Is This? Part 3
Please follow and like us:
Sinhalese or Malayalam
It is one of those, but you have to make up your mind which.
If not it must be Oriya. Sure one among those
Nope.
Malayalam I think. I vaguely remember seeing writing like it Cochin.
Yes, it is Malayalam!
I recognize it from both Dubai and Cochin. Been awhile.
Sinhalese is similar to Hindi. They are descended from Bengali who sailed to Ceylon thousands of years ago. Some theorize they were Buddhists exiled from India.
Sinhala script is similar to Tamil script, and not like Hindi script. Sinhalese origins are from the area around Bengal and Orissa but they mixed substantially with South Indians and Veddah.
tamil
Nope.
Pepperoncinni “Mixed”
Met a few Sinhalese in Chennai-they have a small community of them.
Sinhalese are paler and have a slightly East Asian tilt to their eyes. They do not look like South Indians to me.
It’s Malayalam. I lived in Cochin for a year and saw it in Dubai as well which was full of Nair districts.